19 April Friday

ഐടിഐ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക്‌ ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

മാളിക്കടവ് ഗവ. വനിതാ ഐടിഐ യൂണിയൻ പിടിച്ചെടുത്ത എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

കോഴിക്കോട്‌
ഐടിഐ സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ജില്ലയിൽ എസ്എഫ്‌ഐക്ക്‌ ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 12 ഐടിഐകളിൽ പതിനൊന്നിലും എസ്എഫ്ഐ വിജയിച്ചു.  10 ഐടിഐകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. 
  നാല് ഐടിഐകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്‌എഫ്‌ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  വളയം,  നരിപ്പറ്റ,  വില്യാപ്പള്ളി,  കൊടുവള്ളി എന്നിവിടങ്ങളിലാണ്‌ എതിരില്ലാതെ വിജയം. മാളിക്കടവ്, വിമൻസ്,   കൊയിലാണ്ടി,  ബേപ്പൂർ,  മണിയൂർ,  മുതുകാട് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. 
തിരുവമ്പാടി ഐടിഐയിൽ നാല് സീറ്റ്‌ യുഡിഎസ്എഫിൽനിന്ന്  എസ്എഫ്ഐ തിരിച്ചുപിടിച്ചു. ചരിത്രത്തിലാദ്യമായാണ് മാളിക്കടവ് ഗവ. വനിതാ ഐടിഐയിൽ സ്വതന്ത്ര യൂണിയനെ അട്ടിമറിച്ച് എസ്എഫ്ഐ വിജയിച്ചത്. ചാത്തമംഗലം ഐടിഐയിൽ രണ്ട് സീറ്റുകൾ എസ്എഫ്ഐ പിടിച്ചെടുത്തു. ചരിത്ര വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top