20 April Saturday

പി വത്സലയ്‌ക്ക്‌ ആദരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കോഴിക്കോട്‌
എഴുത്തച്ഛൻ പുരസ്‌കാര ജേതാവ്‌ പി വത്സലയ്‌ക്ക്‌ നാടിന്റെ ആദരം. എം എൻ സത്യാർഥി ട്രസ്‌റ്റ്‌, കോവൂർ ലൈബ്രറി, മെഡിക്കൽ കോളേജ്‌ ക്യാമ്പസ്‌ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാരംഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ‌വെള്ളിയാഴ്‌ച വൈകിട്ട്‌ നാലരയ്‌ക്കാണ്‌ പരിപാടി. മെഡിക്കൽ കോളേജ്‌ ക്യാമ്പസ്‌ ഹയർസെക്കൻഡറി അങ്കണത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌  സംഘാടക സമിതി ചെയർമാൻ എ പ്രദീപ്‌ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ആദരിക്കും. ഡോ. എൻ പ്രമോദ്‌ പ്രശസ്തി പത്ര സമർപ്പണം നടത്തും. 
പകൽ രണ്ടു മുതൽ വിവിധ സെമിനാറുകൾ ആരംഭിക്കും.  ‘പി വത്സലയുടെ നോവലുകളിലൂടെ’ എന്ന ആദ്യ സെമിനാറിൽ വിദ്യാർഥികൾ സംസാരിക്കും. തുടർന്ന്‌ ‘പി വത്സലയുടെ നോവൽ പ്രപഞ്ചം’ എന്ന വിഷയത്തിൽ സംസ്‌കൃത സർവകലാശാല അസോ. പ്രൊഫ. ഡോ. എം സി അബ്‌ദുൾ നാസർ സംസാരിക്കും. തുടർന്നാണ്‌ സാംസ്‌കാരിക സമ്മേളനം. കോവൂർ ലൈബ്രറി കലാസമിതിയുടെ ആഭിമുഖ്യത്തിൽ രൂപിതാ ദേവരാജ്‌ ഒരുക്കുന്ന ഫ്യൂഷൻ ഡാൻസുമുണ്ട്‌. 

വാർത്താസമ്മേളനത്തിൽ എം എൻ സത്യാർഥി ട്രസ്‌റ്റ്‌ സെക്രട്ടറി ഒ കുഞ്ഞിക്കണാരൻ, ഇ എം രാധാകൃഷ്‌ണൻ, എൻ പി സി അബൂബക്കർ, ഷീല ജോസഫ് എന്നിവരും പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top