25 April Thursday

എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

എസ്‌എഫ്‌ഐ ജില്ലാ പഠന ക്യാമ്പ്‌ എളമരം കരീം എംപി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്‌
എസ്എഫ്ഐ  ജില്ലാ പഠന ക്യാമ്പിന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.  ബിജെപി രാജ്യത്തെ വർഗീയമായി വേർതിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.  ബിജെപി ഉയർത്തിപ്പിടിക്കുന്നത് കുത്തക മുതലാളിമാരുടെ താൽപ്പര്യമാണ്‌. രാജ്യത്ത് സാധാരണക്കാരൻ കൂടുതൽ ദരിദ്രരാവുകയാണ്. ബിജെപിയുടെ ഈ ഇടപെടലുകളെ  ചെറുക്കാൻ കോൺഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
പതിനാറ് ഏരിയകളിൽ നിന്നും മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്‌, ഹോമിയോ യൂണിറ്റുകളിൽ നിന്നുമായി 120 പ്രതിനിധികളാണ്  പങ്കെടുക്കുന്നത്.  ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ധാർഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി അതുൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സിനാൻ ഉമ്മർ, എം ജി അലൈഡ, ജില്ലാ ജോ. സെക്രട്ടറിമാരായ ബി സി അനുജിത്ത്, കെ വി അനുരാഗ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി കെ അഖിൽ, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. നവോത്ഥാന കേരളത്തിന്റെ ചരിത്രവും വർത്തമാനവും വിഷയത്തിൽ കാര്യവട്ടം ക്യാമ്പസിലെ മലയാളം അസി.‌ പ്രൊഫസർ എം എ സിദ്ദിഖ് സംസാരിച്ചു.  അതുൽ നറുകരയും സംഘവും നയിച്ച കലാപരിപാടികളും അരങ്ങേറി. 
ബുധനാഴ്ച മാനസികാരോഗ്യം മനുഷ്യ ജീവിതത്തിൽ  വിഷയത്തിൽ  മനഃശാസ്ത്ര വിദഗ്‌ധൻ ഡോ. നിഷാന്ത്, അരാഷ്ട്രീയതയുടെ രാഷ്ട്രീയം –- അഡ്വ. രഹ്ന സബീന, മാർക്സിയൻ സിദ്ധാന്തത്തി‌ന്റെ പ്രയോഗം–- എ കെ ശ്രീധരൻ, സാർവദേശീയ രാഷ്ട്രീയത്തിന്റെ ചുവരെഴുത്തുകൾ–- ഡോ. പി ജെ വിൻസന്റ്‌, ലിംഗനീതിയുടെ രാഷ്ട്രീയം–- എൻ സുകന്യ എന്നിവർ ക്ലാസെടുക്കും. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top