28 March Thursday

കനത്ത മഴ: വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
നാദാപുരം
കനത്ത മഴയിൽ വീട് തകർന്നു. ചെക്യാട്  പഞ്ചായത്തിലെ  പതിനാലാം വാർഡ് ഉമ്മത്തൂരിലെ  കിഴക്കയിൽ  കൃഷ്ണന്റെ വീടാണ്  ഭാഗികമായി തകർന്നത്. ഓടുമേഞ്ഞ ഭാഗമാണ് നിലംപൊത്തിയത്.  വീട്ടുമുറ്റത്ത് നിർത്തിട്ട കാറിന്റെ മുകളിൽ മരംവീണ്‌  കേടുപാട്‌ സംഭവിച്ചു.
കനത്ത മഴയിൽ കല്ലാച്ചി മത്സ്യമാർക്കറ്റ് പരിസരത്ത് സംസ്ഥാന പാത വെള്ളക്കെട്ടിലായി. ചെറുവാഹനങ്ങൾക്ക് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. പല വാഹനങ്ങളും വെള്ളം കയറി നിലച്ചുപോയി. ബൈക്ക് യാത്രക്കാർക്ക് ദുരിതയാത്രയായി. അശാസ്ത്രീയമായ ഡ്രൈനേജ് നിർമാണവും ഓവുചാലുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് വെള്ളക്കെട്ടിനിടയാക്കിയത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും വെള്ളക്കെട്ട് ബാധിച്ചു.നാദാപുരം മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട്‌  രൂപപ്പെട്ടിട്ടുണ്ട്.
മഴയിൽ കുമ്മങ്കോട്ട് മതിൽ തകർന്നു.  കണ്ണച്ചാണ്ടി പി പി മമ്മുവിന്റെ ചെങ്കല്ലുകൊണ്ട്‌ കെട്ടിയ  വീട്ടുമതിലാണ് തകർന്നത്.  പുളിക്കൂൽ - കുമ്മങ്കോട് റോഡിലാണ് മതിൽ തകർന്നുവീണത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top