23 April Tuesday
കോർപറേഷൻ വീ ലിഫ്‌റ്റ്‌ വിജയമാകുന്നു

ജോലിക്കസേരയിൽ 1687 പേർ

സ്വന്തം ലേഖികUpdated: Saturday Aug 13, 2022
കോഴിക്കോട്‌
ഈ വർഷം തുടക്കമിട്ട കോർപറേഷന്റെ സമഗ്ര തൊഴിൽ ദാന പദ്ധതിയായ വീ ലിഫ്‌റ്റിലൂടെ തൊഴിൽ ലഭിച്ചത്‌  1687 പേർക്ക്‌. ഉൽപ്പാദനം, സേവനം, കച്ചവടം തുടങ്ങിയ മേഖലകളിലായി  583 സംരംഭങ്ങളാണ്‌ തുടങ്ങിയത്‌. 58.1 കോടി രൂപയുടെ നിക്ഷേപം സാധ്യമായി. തൊഴിൽ ലഭിച്ചവരിൽ 1234 പുരുഷൻമാരും 453 സ്‌ത്രീകളുമാണുള്ളത്‌. പുരുഷൻമാർ കൂടുതലും കച്ചവടരംഗത്താണ്‌. സ്‌ത്രീകൾക്ക്‌ സേവന മേഖലയിലാണ്‌ തൊഴിലായത്‌. 
കോർപറേഷനും കുടുംബശ്രീയും ചേർന്ന്‌ തൊഴിൽ പരിശീലനവും സംരംഭം തുടങ്ങാനുള്ള സഹായവും പിന്തുണയുമാണ്‌ ലഭ്യമാക്കിയത്‌. ഇതുവഴി കുടുംബശ്രീയുടെ 115 സൂക്ഷ്‌മ സംരംഭങ്ങളിലൂടെ മാത്രം  145 ഗുണഭോക്താക്കൾക്ക്‌ തൊഴിൽ കണ്ടെത്താനായി. ഹരിത കർമ സേനയിലേക്ക്‌ 60 പേരെ കണ്ടെത്തി പരിശീലനം നൽകി.  സർക്കാർ ഓഫീസുകളിൽ 65 പേർക്ക്‌ പാർട്ട്‌ ടൈം ആയി ജോലി ലഭിച്ചു. 5000 പേർക്ക്‌ തൊഴിലെന്നതാണ്‌ ലക്ഷ്യം. ഇതിൽ കൂടുതൽ സംരംഭങ്ങൾക്ക്‌  ഈ വർഷത്തെ പ്ലാൻ പദ്ധതിയിൽ  3.1 കോടി രൂപ സബ്‌സിഡി ഇനത്തിൽ വകയിരുത്തി. 26ന്‌ സംരംഭകർക്കായി വായ്‌പാ മേള നടത്തും. നിർദേശങ്ങൾക്ക്‌ കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top