24 April Wednesday

നിരീക്ഷണത്തിലുള്ളയാൾ ബാൽക്കണിയിൽ കുടുങ്ങി; അഗ്നിശമന സേന രക്ഷിച്ചു

സ്വന്തം ലേഖകൻUpdated: Monday Jul 13, 2020
കോഴിക്കോട്
വാതിൽ തുറക്കാനാകാതെ അപ്പാർട്ട്‌മെന്റിലെ 13ാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ ക്വാറന്റൈനിൽ കഴിയുന്നയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോർപറേഷൻ ഓഫീസിന് സമീപത്തെ കോക്സ് വെയിൻ അപ്പാർട്മെന്റിൽ ഫ്ലാറ്റ് നമ്പർ 13 എയിൽ താമസിക്കുന്ന പാനൂർ സ്വദേശിയെയാണ് ഞായറാഴ്ച വൈകിട്ട് നാലോടെ രക്ഷിച്ചത്. 
ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബീച്ച് അഗ്നിരക്ഷാ സേനയിൽ വിവരമറിയിച്ചത്. മുൻവാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന സേനാം​ഗങ്ങൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ ടി സതീഷ്, അസി.സ്റ്റേഷൻ ഓഫീസർ കെ ജയകുമാർ, സീനിയർ ഫയർ ആൻഡ്‌ റസ്ക്യൂ  ഓഫീസർ വി പി അജയൻ,  ടി ബാബു, എം വി അരുൺ, വി ബി സനൽരാജ്, കെ അജീഷ്, എം കെ രജീഷ്, ടി ലോഹിതാക്ഷൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top