29 March Friday

ബീഫ് ഫെസ്റ്റും പ്രതിഷേധ സദസ്സും

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
മേപ്പയ്യൂർ
ഭക്ഷണത്തിന് വിലക്ക് കൽപ്പിക്കുന്ന  ആർഎസ്എസ് ഭീകരതക്കെതിരെ ഡിവൈഎഫ്ഐ മേപ്പയ്യൂർ നോർത്ത് മേഖലാ കമ്മിറ്റി ബീഫ് ഫെസ്റ്റും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
      ആർഎസ്എസ് സംഘം പേരാമ്പ്രയിലെ ഹൈപ്പർ മാർക്കറ്റ് കൈയേറി ബീഫ് വിൽപ്പന തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. മേപ്പയ്യൂർ ടൗണിൽ നടന്ന പ്രതിഷേധ സദസ്സ്‌ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം പി കെ അജീഷ് ഉദ്ഘാടനം ചെയ്തു.
      പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജന് സിപിഐ എം മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി പി രാധാകൃഷ്ണൻ ബീഫ് വിളമ്പി നൽകിയാണ് ബീഫ് ഫെസ്റ്റ് ആരംഭിച്ചത്. 
    വ്യാപാരികളും ബഹുജനങ്ങളും പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി. 
      ജിതിൻ സത്യൻ അധ്യക്ഷനായി. കെ കെ വിജിത്ത്, കെ വി സുർജിത്ത്, സി ടി പ്രതീഷ്, പി പി അരുൺ, വി ആർ അർജിത്ത്, വൈഷ്ണ, സി എം അരുൺകുമാർ,  കെ കെ ബിജീഷ്, കെ കെ അനൂജ, ബി പി അനന്തു, സി എം ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. അരുൺ ജി ദേവ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top