20 April Saturday

തിരുവമ്പാടിയിൽ ആരോഗ്യ വകുപ്പ് പരിശോധന ഊർജിതം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
തിരുവമ്പാടി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണംചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു. ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് 4000 രൂപ പിഴ ഈടാക്കുകയും നോട്ടീസ് നൽകുകയുംചെയ്തു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി, പാൽ, പലഹാരങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.പുകയിലവിരുദ്ധ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത മുഴുവൻ കടകളില്‍നിന്നും പിഴ ഈടാക്കി. ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണംചെയ്യുകയും ചെയ്യുന്ന പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലെയും അതിഥി തൊഴിലാളികൾ ഉൾപ്പെടെ ജീവനക്കാര്‍ ഫുഡ് ഹാൻഡ്‌ലേഴ്‌സ് സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം എടുക്കണമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. ഫസിന ഹസ്സൻ എന്നിവർ അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഗിരീഷ് കുമാർ, പി കെ ജലീൽ, പി രജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top