26 April Friday

നിർഭയം ആപ്‌ ജനകീയമാക്കാൻ പദ്ധതി വിരൽത്തുമ്പിലുണ്ട്‌ സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

 കോഴിക്കോട്‌ 

സ്ത്രീ സുരക്ഷ വിരൽത്തുമ്പിലാക്കാൻ കേരള പൊലീസ് തയാറാക്കിയ  ‘നിർഭയം മൊബൈൽ ആപ്’  കൂടുതൽ പേരിലേക്കെത്തിക്കാൻ സിറ്റി പൊലീസ്‌. ബോധവൽക്കരണവും   ക്ലാസുകളും നൽകിയാണ്‌ ആപ്പിന്റെ ഉപയോഗം  ജനകീയമാക്കുന്നത്‌. ഈ വർഷമാദ്യം ആപ് ലോഞ്ച്‌ചെയ്‌തെങ്കിലും  ഉപയോഗം കുറവായതിനാലാണ്‌ പുത്തൻ പദ്ധതിയുമായി  എത്തിയത്‌. 
ആദ്യഘട്ടത്തിൽ സിറ്റി പൊലീസിന്‌ കീഴിലുള്ള വനിതാ ഓഫീസർമാർക്ക്‌  പരിശീലനംനൽകി. ഇവരുടെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക്‌ ആപ്പിനെക്കുറിച്ച്‌ ക്ലാസ്‌ നൽകും. തുടർന്ന്‌ മൊബൈലിൽ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്‌തുനൽകും. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം നഗരത്തിലെ 20 കേന്ദ്രങ്ങളിൽ ക്യാമ്പയിൻ നടത്തി. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗവും സഹായത്തിനുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top