26 April Friday

ആർഎസ്എസ് പരിപാടിയിൽ
ലീഗ് നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

ആർഎസ്എസ് പരിപാടിയിൽ മുസ്ലിംലീഗിന്റെ വാർഡ് മെമ്പർ മുനീറ നാസർ ആർഎസ്എസ് പ്രാന്തീയ കാര്യകാരി അംഗം പി ഗോപാലൻകുട്ടിക്കും, സ്വാമി ചിദാനന്ദപുരിക്കുമൊപ്പം

 

ബാലുശേരി 
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് വാർഡ് മെമ്പറും, ലീഗ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തതിൽ വിവാദം. ഉള്ള്യേരി 19ൽ തുടങ്ങിയ സേവാഭാരതി കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ്  ഏഴാം വാർഡ് മെമ്പർ മുനീറ നാസറും,  ലീഗ് പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് പഞ്ചായത്ത് ചെയർമാനുമായ പാറയ്ക്കൽ അബുഹാജിയും പങ്കെടുത്തത്.  
    കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആർഎസ്എസ് പ്രാന്തീയ കാര്യകാരി അംഗം പി ഗോപാലൻകുട്ടി എന്നിവർക്കൊപ്പമാണ് ഇവർ പങ്കെടുത്തത്. സംഘപരിവാർ അജൻഡ നടപ്പാക്കുന്ന സേവാഭാരതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിനെച്ചൊല്ലി ലീഗ്‌ അണികൾ നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.  
     ലീഗ് ജില്ലാ നേതൃത്വം അബുഹാജിയോട് വിശദീകരണം ആവശ്യപ്പെടുകയും നടപടി ഉണ്ടാവുമെന്ന സൂചന നൽകിയതായും അറിയുന്നു. കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ്‌ ടി കെ ബേബിയും  ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.  ഫോട്ടോകൾ സംഘപരിവാർ സമൂഹ മാധ്യമങ്ങളിൽ 
വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top