26 April Friday

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വാക്സിനേഷന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

ഡോക്ടേഴ്സ് ഫോര്‍ യു കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പ്രതിരോധ വാക്സിനേഷൻ യജ്ഞം 
സംസ്ഥാനതല ഉദ്ഘാടനം നല്ലളത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

 ഫറോക്ക് 

 ഡോക്ടേഴ്സ് ഫോര്‍ യു കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന  പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന്  തുടക്കമായി. 
സംസ്ഥാനതല ഉദ്ഘാടനം 
ബേപ്പൂർ മണ്ഡലത്തിലെ നല്ലളത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
  ഡോക്ടേഴ്സ് ഫോർ യു സംഘടന വാക്സിൻ സ്വന്തമായി വാങ്ങി ടൂറിസം കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം നടപ്പാക്കാനാണ്  ഉദ്ദേശിക്കുന്നത്. ഇതിനായി 25000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് സംഘടന വാങ്ങുക. 
ഡോക്ടേഴ്സ് ഫോര്‍ യു ഡയറക്ടര്‍ ജേക്കബ് ഉമ്മന്‍ അരികുപുറം അധ്യക്ഷനായി. അബ്ദുള്ള ആസാദ്, എം ഗിരീഷ്, പി  ജയപ്രകാശ് എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top