10 July Thursday

വണ്ടിയിൽ 
വൈദ്യുതി 
നിറയ്‌ക്കാൻ 
സോളാർ സ്‌റ്റേഷൻ

സ്വന്തം ലേഖകൻUpdated: Friday Aug 12, 2022
 
കോഴിക്കോട് 
ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ചാർജിങ്ങിനായി സജ്ജീകരിച്ച ജില്ലയിലെ ആദ്യ സൗരോർജ സ്റ്റേഷൻ വെള്ളിയാഴ്‌ച ആരംഭിക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സോളാർ ഇ വി ചാർജിങ്‌ സ്റ്റേഷനാണിത്‌. കൊടുവള്ളി വെണ്ണക്കാട് റോയൽ ആർക്കൈഡ് കൺവൻഷൻ സെന്ററിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പകൽ രണ്ടിന്‌ ഉദ്‌ഘാടനംചെയ്യും. പത്തനംതിട്ടയിലാണ്‌ ആദ്യ സോളാർ ഇ വി ചാർജിങ്‌ സ്റ്റേഷൻ. 
സ്‌റ്റേഷനായി വെണ്ണക്കാട്‌ 50 കിലോവാട്ടിന്റെ സോളാർ പാനലാണ്‌ സ്ഥാപിച്ചത്‌. ദിവസവും 200 യൂണിറ്റ് വൈദ്യുതി  ലഭിക്കും. ഒരു കിലോവാട്ടിന് 20,000 രൂപ നിരക്കിൽ 50 കിലോവാട്ടിന് 10 ലക്ഷം രൂപ അനെർട്ട് സബ്‌സിഡി പ്രകാരമാണ് പ്ലാന്റ് സ്ഥാപിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top