കോഴിക്കോട്
കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകളും 15 സെന്റിമീറ്റർ, 30 സെന്റിമീറ്റർ വീതം ഉയർത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ഒന്നാമത്തെ ഷട്ടർ വ്യാഴം വൈകിട്ട് ആറിനും രണ്ടാമത്തേത് 6.35നും ആണ് ഉയർത്തിയത്. 757.98 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 757.5 മീറ്ററാണ് റെഡ് അലർട്ട് ലെവൽ. 10 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്. കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..