12 July Saturday

എംഡിഎംഎയുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
അഴിയൂർ
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഡ്രൈവറെ ചോമ്പാല പൊലീസ്‌ പിടികൂടി. 9.3 ഗ്രാം എംഡിഎംഎയുമായി പുഴിത്തല അൽസഫയിൽ ജുമൈസിനെയാണ് (43) പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊടുവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. മാഹിയിൽ ട്രാവലർ ഡ്രൈവറാണ്. കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവിൽ പോയപ്പോൾ നൈജീരിയൻ സ്വദേശിയിൽനിന്ന്‌ 14,000 രൂപ നൽകി വാങ്ങിയതാണെന്ന് ഇയാൾ പൊലീസിന്‌ മൊഴിനൽകി. ചോമ്പാല എസ്ഐ പി കെ മനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top