04 July Friday
രക്തസാക്ഷിത്വ ദിനം ഇന്ന്‌

പേരോത്ത് രാജീവനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

ബേപ്പൂർ അരക്കിണറിൽ പേരോത്ത് രാജീവൻ അനുസ്മരണ സമ്മേളനത്തിൽ എ എം റഷീദ് സംസാരിക്കുന്നു

ബേപ്പൂർ
ആർഎസ്എസ് ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായ ധീര രക്തസാക്ഷി ബേപ്പൂർ പേരോത്ത് രാജീവൻ രക്തസാക്ഷി ദിനം ബുധനാഴ്‌ച ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി  ബുധൻ ബേപ്പൂർ, നടുവട്ടം, നടുവട്ടം ഈസ്റ്റ്, അരക്കിണർ, മാത്തോട്ടം എന്നീ ലോക്കലുകൾക്ക് കീഴിലെ എല്ലാ ബ്രാഞ്ചുകളിലും പ്രഭാതഭേരി നടക്കും. പുലർച്ചെ ആറിന്  നടുവട്ടത്തെ രക്തസാക്ഷി സ്തൂപത്തിലെത്തി പുഷ്പാർച്ചനയ്ക്ക് ശേഷം രക്തസാക്ഷി പ്രതിജ്ഞയെടുക്കും. സിപിഐ -എം ജില്ലാ സെക്രട്ടറി പി മോഹനൻ  അനുസ്മരണ പ്രഭാഷണം നടത്തും. മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. 
ദിനാചരണത്തോടനുബന്ധിച്ച് അരക്കിണറിൽ ചേർന്ന അനുസ്മരണ സമ്മേളനം  ഏരിയാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി പി ബീരാൻ കോയ അധ്യക്ഷനായി.  എ എം റഷീദ്, എൻ സദു, കെ രാജീവ്, കെ വി ശിവദാസൻ, എൽ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top