02 May Thursday

കെ റെയിൽ: 
വിശദീകരണ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കെ റെയിൽ വിശദീകരണ കൺവൻഷൻ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എലത്തൂർ

അർധ അതിവേഗ പാതയുടെ എലത്തൂരിലെ രൂപരേഖ മാറ്റത്തിനെതിരെ യുഡിഎഫ് നടത്തുന്ന നുണ പ്രചാരണത്തിനെതിരെ എൽഡിഎഫ് വിശദീകരണം നടത്തി. എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി പി വിജയൻ അധ്യക്ഷനായി. പാത കടന്നുപോകുന്ന എലത്തൂരിലെ ജനവാസ കേന്ദ്രത്തിലൂടെയുള്ള രൂപരേഖ മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി സമരത്തിലായിരുന്നു. എന്നാൽ യുഡിഎഫ് കമ്മിറ്റിയിൽ പിളർപ്പുണ്ടാക്കി കെ റെയിൽ വേണ്ടെന്ന നിലപാടിൽ കമ്മിറ്റിയുണ്ടാക്കി. ഇതേ തുടർന്ന് എൽഡിഎഫ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് പ്രവർത്തനം നടത്തി. മുഖ്യമന്ത്രി, മന്ത്രിമാർ, കെ റെയിൽ അധികൃതർ തുടങ്ങിയവർക്ക് പരാതി നൽകി. പഠന ചുമതലയുള്ള സിസ്ട്ര കമ്പനി പുതിയ രൂപരേഖ കെ റെയിലിന് സമർപ്പിച്ചു. പുതിയ രൂപരേഖ പ്രകാരം വെങ്ങാലി മുതൽ എലത്തൂർ വരെ റെയിലിന് സമാന്തരമായി കടന്നു പോവുകയും എലത്തൂരിൽ എച്ച്പിസിഎല്ലിന് മുന്നിലൂടെ എലിവേറ്റഡ് പാതയായി കോരപ്പുഴ കടന്ന് റെയിലിന് സമാന്തരമായി കടന്നു പോകും. എന്നാൽ ഇത് കളവാണെന്ന് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നു. ഇ സുനിൽ കുമാർ വിശദീകരണം നൽകി. കൗൺസിലർ വി കെ മോഹൻ ദാസ്, എം കെ പ്രജോഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top