23 April Tuesday

ദേശാഭിമാനിക്ക് കക്കോടിയിൽ 
7339 പേർ വരിക്കാര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കക്കോടിയിൽ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഏറ്റുവാങ്ങുന്നു

കക്കോടി 
കക്കോടി ഏരിയയിൽ 7339 പേർ ദേശാഭിമാനി വരിക്കാരായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ വരിക്കാരുടെ ലിസ്റ്റ് ഏരിയാ സെക്രട്ടറി എം രാധാകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റിയംഗം ടി കെ സോമനാഥൻ അധ്യക്ഷനായി. 21 ലോക്കൽ കമ്മിറ്റികളിൽനിന്ന് 5381 വാർഷിക വരിക്കാരും 1958 മാസ വരിക്കാരുമാണ് ദേശാഭിമാനി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി വാങ്ങുന്നത്. ലോക്കലുകളിൽ നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ എന്നിവർ ലിസ്റ്റ് ഏറ്റുവാങ്ങി. എൻ രാജേഷ്, ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top