20 April Saturday

നുണപ്രചാരണം നടത്തുന്ന സംഘമായി 
കുത്തക മാധ്യമങ്ങൾ മാറുന്നു: -എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ദേശാഭിമാനി പത്രത്തിന്റെ വരിക്കാരുടെ ലിസ്റ്റ് എളമരം കരീം ഏറ്റുവാങ്ങുന്നു

കൊയിലാണ്ടി
ലോക മുതലാളിത്തത്തിനുവേണ്ടി നുണപ്രചാരണം നടത്തുന്ന സംഘമായി കുത്തക മാധ്യമങ്ങൾ മാറിയിരിക്കയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. ഏരിയയിലെ  ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ്  ലോക്കൽ സെക്രട്ടറിമാരിൽ നിന്ന്  ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. മലയാളമടക്കം ഇന്ത്യയിലെ ഭൂരിപക്ഷം മാധ്യമങ്ങളും നിയന്ത്രിക്കുന്നത് വൻകിട കോർപറേറ്റുകളാണ്.പൊതു മേഖലയെ നശിപ്പിക്കുന്ന ഉദാരവൽക്കരണ നയം തുടരുന്ന മോദി സർക്കാരിനെ അംഗീകരിക്കുന്നവരാണ് മുഴുവൻ കോർപറേറ്റ് മാധ്യമങ്ങളും.രാജ്യത്തെ മുഴുവൻ ജനതക്കുംവേണ്ടി സമരം നടത്തുന്ന കർഷക പ്രക്ഷോഭത്തെ തകർക്കാനാണ് ഇത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി വിശ്വൻ, ജില്ലാ കമ്മിറ്റിയംഗം കെ ദാസൻ, പി ബാബുരാജ്, കെ പി സുധ എന്നിവർ പങ്കെടുത്തു. ടി കെ ചന്ദ്രൻ  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top