18 September Thursday

കരനെൽകൃഷി കൊയ്ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

മഞ്ഞക്കുളത്തെ കരനെൽകൃഷിയുടെ കൊയ് ത്തുത്സവം കെ രാജീവൻ 
ഉദ്ഘാടനംചെയ്യുന്നു

മേപ്പയ്യൂർ

സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സിപിഐ എം മഞ്ഞക്കുളം ബ്രാഞ്ച് നാലര ഏക്കറിൽ നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം സിപിഐ എം മേപ്പയൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി പ്രകാശൻ അധ്യക്ഷനായി. പി എം ലക്ഷ്മണൻ, കെ പി അബ്ദുറഹിമാൻ, പി ബിന്ദു, പി പ്രസന്ന, പി സിന്ധു, പി എം പ്രസന്ന, ഇ കെ ബിജി, ടി പി ഷീജ, കെ കെ കുഞ്ഞമ്മത്, വി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എ എം കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിചെയ്ത വാഴ, കപ്പ, മഞ്ഞൾ, ഇഞ്ചി, ചേമ്പ്, കാച്ചിൽ എന്നിവ വിളവെടുക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top