25 April Thursday

ക്രഷ്‌ പ്രവർത്തനം ഇന്നുമുതൽ കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ഇനി കുട്ടിക്കളി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

 

കോഴിക്കോട് 
സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ക്രഷ്‌ വ്യാഴം പകൽ 11.30ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബി ബ്ലോക്കിൽ ഒന്നാം നിലയിലാണ് ആറുമാസം മുതൽ ആറുവയസുവരെയുള്ള കുഞ്ഞുങ്ങൾക്കായി ക്രഷ്  ഒരുക്കിയിരിക്കുന്നത്.  ഗവ. ഉദ്യോഗസ്ഥർക്ക് പകൽ പരിചരണത്തിന്‌ കുഞ്ഞുങ്ങളെ ഇവിടെയാക്കാം.  സംസ്ഥാന സർക്കാരിന്റെ ‘തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായാണ് ക്രഷ് ആരംഭിക്കുന്നത്.
രാവിലെ ഒമ്പതര മുതൽ വൈകിട്ട് നാലര വരെയാകും പ്രവർത്തനം. ഞായറും പൊതുഅവധി ദിനങ്ങളിലും പ്രവർത്തിക്കില്ല. ജില്ലാ വനിതാ ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top