20 April Saturday

എയിംസ്: കിനാലൂരിൽ 
സ്ഥലം ലഭ്യമാക്കുമെന്ന് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021
ബാലുശേരി
എയിംസിനായി ബാലുശേരി മണ്ഡലത്തിലെ കിനാലൂരിൽ സ്ഥലം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബർ 22നാണ് ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചതെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്രസംഘം സ്ഥലം സന്ദർശിക്കുന്നതോടെ എയിംസിന്റെ കാര്യത്തിൽ അന്തിമതീരുമാനമാകും. 
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കിനാലൂരിലെ കെഎസ്ഐഡിസിയുടെ ഭൂമി ഉന്നത ഉദ്യോഗസ്ഥ സംഘം ആഗസ്‌ത്‌ 14ന് സന്ദർശിച്ചിരുന്നു. 200 ഏക്കർ ഭൂമി എയിംസിനായി റവന്യൂ സംഘം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക്, വ്യവസായവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവൻ, കെഎസ്ഐഡിസി ജിഎം പ്രശാന്ത്, കലക്ടർ തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവർ വിവിധ ഘട്ടങ്ങളിലായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. 
കോഴിക്കോട് നഗരത്തിൽനിന്ന് 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽനിന്ന് എട്ടര കിലോമീറ്ററും മാത്രമാണ് കിനാലൂരിലേക്കുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top