19 April Friday

പെരുവാഴമലയിൽ ചെങ്കൽ ഖനനം; 
4 ലോറികൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

റവന്യു വകുപ്പ് പിടികൂടിയ ടിപ്പർ ലോറികൾ

തലക്കുളത്തൂർ 
എടക്കര പെരുവാഴമലയിൽ 150 ഏക്കർ സ്ഥലത്ത്‌ വീണ്ടും അനധികൃത ചെങ്കൽ ഖനനം. റവന്യു സംഘം നടത്തിയ പരിശോധനയിൽ, ക്വാറിയിൽനിന്ന് കല്ലുമായി പോവുകയായിരുന്ന നാല്‌ ടിപ്പർ ലോറികൾ പിടികൂടി. ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന ഡ്രൈവർമാർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ലോറികൾക്ക്‌ കുറുകെ വാഹനം നിർത്തിയാണ് പിടിച്ചെടുത്തത്. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ജില്ലാ ഭരണവിഭാഗത്തിന്റെ നിരോധന ഉത്തരവ് അനുസരിക്കാതെയാണിവിടെ ഖനനം. ഇതിനെതിരെ ഡെപ്യൂട്ടി തഹസിൽദാർ സുനിലിന്റെയും ചെലവൂർ വില്ലേജ് ഓഫീസർ എം ഷാജിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
മുമ്പ്‌ വിജിലൻസ് സംഘവും മിന്നൽ പരിശോധന നടത്തിയിരുന്നു. അന്ന്‌ 15 ടില്ലർ യന്ത്രവും മൂന്ന്‌ മണ്ണുമാന്തിയും ആറ്‌ ലോറിയും പിടികൂടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top