29 March Friday

എം കേളപ്പൻ 
അനുസ്മരണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
വടകര 
മുതിർന്ന സിപിഐ എം നേതാവായിരുന്ന എം കേളപ്പന്റെ മൂന്നാം ചരമവാർഷിക ദിനാചരണം വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിന് പണിക്കോട്ടിയിലെ വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും ചേരും. ലോക്കലിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും ഛായാപടത്തിൽ പുഷ്പാർച്ചനയും നടക്കും. കെഎസ്‌കെടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണം പകൽ മൂന്നു മുതൽ വടകര കേളു ഏട്ടൻ–പി പി ശങ്കരൻ സ്മാരകത്തിൽ നടക്കും. യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യും. ടി കെ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തും.  ഫോക് ലോർ അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ പാട്ടുപുര നാണുവിനെ ആദരിക്കും. തുടർന്ന് നാടൻപാട്ട്, വടക്കൻപാട്ട്, നാടൻ കലാ പരിപാടികളും ഉണ്ടാവും. 
ബാലസംഘം വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എം കേളപ്പൻ അനുസ്മരണം പൊൻ മേരി എൽപി സ്കൂളിൽ വ്യാഴാഴ്ച നടക്കും. പകൽ നാലരക്ക് ബാലസംഘം ജില്ലാ പ്രസിഡന്റ്‌ കെ ടി സപന്യ ഉദ്ഘാടനം ചെയ്യും. എം കേളപ്പന്റെ ഓർമക്കായി സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനായി വീട്ടുവളപ്പിൽ നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പണിക്കോട്ടിയിൽ കമ്യൂണിസ്റ്റ് കുടുംബ സംഗമവും നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top