25 April Thursday

നാടെങ്ങും സാമൂഹിക ജാഗരൺ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
കോഴിക്കോട്‌
"ചരിത്രം തിരുത്തി എഴുതരുത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ല’ എന്ന മുദ്രാവാക്യമുയർത്തി 14ന് കോഴിക്കോട്ട് നടക്കുന്ന സാമൂഹിക ജാഗരൺ സംഗമത്തിന്റെ ഭാഗമായി നാടെങ്ങും പ്രചാരണ ജാഥകൾ. കെഎസ്‌കെടിയു, സിഐടിയു, കർഷകസംഘം സംയുക്തമായാണ്‌ ജാഥയൊരുക്കിയത്‌.
വെള്ളൂർ മേഖലാ ജാഥ സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനംചെയ്തു. സി എച്ച് വിജയൻ അധ്യക്ഷനായി. ടി ജിമേഷായിരുന്നു ജാഥാ ലീഡർ. ടി പി രാജൻ ലീഡറായ കല്ലാച്ചി മേഖലാ ജാഥ കുറ്റിപ്രത്തുനിന്ന് ആരംഭിച്ച് വിഷ്ണുമംഗലത്ത് സമാപിച്ചു. കുറ്റിപ്രത്ത് സി എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.  സമാപന പൊതുയോഗം  വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
സി പി നിധീഷ്‌ ലീഡറായ അരൂർ മേഖലാ ജാഥ പി പി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
 കെ പി രാജൻ ലീഡറായ വാണിമേൽ മേഖലാ കാൽനടജാഥ കെ പി കുമാരൻ  ഉദ്ഘാടനംചെയ്തു. കെ ടി കെ ബാലകൃഷ്ണൻ ലീഡറായ നാദാപുരം മേഖലാ ജാഥ എ മോഹൻദാസ് ഉദ്ഘാടനംചെയ്തു. സി എച്ച് മോഹനൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. എടച്ചേരി മേഖലാ ജാഥ കെ പി ബാലൻ ഉദ്ഘാടനംചെയ്തു. കെ കെ പുരുഷൻ അധ്യക്ഷനായി. ജാഥാ ലീഡർ യു കെ ബാലനായിരുന്നു ജാഥാ ലീഡർ. 
ഇരിങ്ങണ്ണൂർ മേഖലാ ജാഥ ടി അനിൽകുമാർ ഉദ്‌ഘാടനംചെയ്തു. കെ ബാലൻ, എ ഡാനിയ, കെ രാജൻ എന്നിവർ സംസാരിച്ചു.
നരിപ്പറ്റ പഞ്ചായത്തിൽ മുള്ളമ്പത്തുനിന്ന് ആരംഭിച്ച ജാഥ എ കെ ജി നഗറിൽ സമാപിച്ചു. വി നാണു ഉദ്ഘാടനംചെയ്തു. കെ പി കുഞ്ഞിരാമൻ അധ്യക്ഷനായി. പി എം സജിത്തായിരുന്നു ജാഥാ ലീഡർ. സമാപന സമ്മേളനം ടി പി പവിത്രൻ ഉദ്ഘാടനംചെയ്തു. എ കെ നാരായണി അധ്യക്ഷയായി. കെ പ്രമോദ്  ലീഡറായ  കായക്കൊടി ജാഥ കോവുക്കുന്നിൽ എം കെ ശശി ഉദ്ഘാടനംചെയ്തു. കായക്കൊടിയിൽ നടന്ന സമാപന സമ്മേളനം ബാബുരാജ് ഉദ്ഘാടനംചെയ്തു. പി സുരേന്ദ്രൻ ലീഡറായ ജാഥ കാവിലുംപാറയിൽ കൂടലിൽ കെ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി മോഹനൻ അധ്യക്ഷനായി. ബെൽ മൗണ്ടിൽ കെ പി ചന്ദ്രി ഉദ്ഘാടനം. ടി കെ ശ്രീധരൻ അധ്യക്ഷനായി. മരുതോങ്കര പഞ്ചായത്ത് ജാഥ മുള്ളൻ കുന്നിൽ ടി കെ മോഹൻ ദാസ് ഉദ്ഘാടനം. സി പി ബാബുരാജ് അധ്യക്ഷനായി. ടി പവിത്രനായിരുന്നു ജാഥാ ലീഡർ. മുണ്ടക്കുറ്റിയിൽ സമാപന സമ്മേളനം കെഎസ് കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. സി പി ചന്ദ്രൻ അധ്യക്ഷനായി. കുറ്റ്യാടി നടുപ്പൊയിൽ കെ പി ചന്ദ്രി ഉദ്ഘാടനംചെയ്‌തു. കെ പി രവീന്ദ്രൻ അധ്യക്ഷനായി. കെ പി വത്സനായിരുന്നു ജാഥാ ലീഡർ.  കുറ്റ്യാടിയിൽ സമാപന സമ്മേളനം എ എം റഷീദ് ഉദ്ഘാടനംചെയ്തു. പി നാണു അധ്യക്ഷനായി.ഇ കെ നാണു ലീഡറായ വേളം പഞ്ചായത്ത് ജാഥ കേളോത്ത് മുക്കിൽ എൻ കെ രാമചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. വി എം ദിനേശൻ അധ്യക്ഷനായി.  കുന്നുമ്മൽ പഞ്ചായത്ത് ജാഥ കുന്നുമ്മൽ കണാരൻ ഉദ്ഘാടനംചെയ്തു. കെ ടി രാജനായിരുന്നു ലീഡർ. സമാപന സമ്മേളനം എ എം റഷീദ് ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top