25 April Thursday

മുക്കാളിക്കും കുഞ്ഞിപ്പള്ളിക്കുമിടയിൽ സർവീസ്‌ റോഡ്‌ വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
അഴിയൂർ
ദേശീയപാത വികസനം നടക്കുമ്പോൾ മുക്കാളിക്കും കുഞ്ഞിപ്പള്ളിക്കുമിടയിൽ സർവീസ് റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തം.
 സർവീസ് റോഡ് നിഷേധിക്കപ്പെട്ടാൽ മുക്കാളി റെയിൽവേ സ്റ്റേഷൻ, ചോമ്പാൽ ഹാർബർ, കെഎസ്ഇബി തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. 
റോഡിന് കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ളവർക്ക് യാത്രാസ്വാതന്ത്ര്യം പൂർണമായും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. 
ദേശീയപാത വികസനത്തോടൊപ്പം നാട്ടുകാരുടെ യാത്രാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ഡിവൈഎഫ്ഐ ചോമ്പാൽ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസ്, കലക്ടർ, ദേശീയപാത അധികൃതർ തുടങ്ങിയവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. 
എസ് ആശിഷ്  അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി കെ ബഗീഷ് സംസാരിച്ചു, വിപിൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top