24 April Wednesday

സാ​ഗര്‍ പരിക്രമയാത്ര 
​ഗുണഭോക്തൃ സം​ഗമം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

സാഗർ പരിക്രമയാത്ര ഗുണഭോക്തൃ സംഗമം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ, മേയർ ബീന ഫിലിപ്പ്, മന്ത്രി എ കെ ശശീന്ദ്രൻ, കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ മുരുഗൻ എന്നിവർ സമീപം

കോഴിക്കോട് 
സാ​ഗർ പരിക്രമയാത്ര ഏഴാംഘട്ടം തീരദേശ സന്ദർശന പരിപാടി ​ഗുണഭോക്തൃ സം​ഗമം ഭട്ട്റോഡ് സമുദ്ര ഓഡിറ്റോറിയത്തിൽ കേന്ദ്ര ഫിഷറീസ്  മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനംചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചടങ്ങിൽ വനിതാ മത്സ്യകർഷകരെ ആദരിച്ചു. പിഎംഎംഎസ് വൈ ​ഗുണഭോക്താക്കൾക്ക് ഇരുചക്ര, മുചക്ര വാഹനങ്ങളുടെ താക്കോൽ കൈമാറി. കിസാൻ ക്രെഡിറ്റ് കാർഡും കേന്ദ്രമന്ത്രി വിതരണംചെയ്തു. 
കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ, മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീനഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു. എൻഎഫ്ഡിബി ചീഫ് എക്സികൂട്ടീവ് ഡോ. സി സുവർണ സ്വാ​ഗതവും അഡിഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ്  എൻ എസ് ശ്രീലു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top