20 April Saturday

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ സമൂഹമൊന്നിക്കണം: മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

ഭിന്നശേഷി കുട്ടികൾക്കുള്ള പഠന സഹായ ഉപകരണങ്ങളുടെ വിതരണം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

ഫറോക്ക് 
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ  മുഖ്യധാരയിലെത്തിക്കാൻ സമൂഹമൊന്നിക്കണമെന്നും ഇവർക്കൊപ്പം സർക്കാരുണ്ടെന്നും  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 
സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ഫറോക്ക് ബിആർസി പരിധിയിലുള്ള ഭിന്നശേഷി കുട്ടികൾക്കുള്ള പഠന സഹായ ഉപകരണങ്ങളുടെ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി . വ്യത്യസ്ത മേഖലകളിൽ ശോഭിക്കാൻ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ചേർത്തുനിർത്താനുമാകണമെന്നും -മന്ത്രി പറഞ്ഞു. 
കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിലേയും രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലുമുൾപ്പെട്ട 40 ഭിന്നശേഷി കുട്ടികൾക്ക്  എസ്എസ്‌കെ ഫണ്ട് വിനിയോഗിച്ച്  വാങ്ങിയ ഫാനുകൾ, തെറാപ്പി മാറ്റ്, ഡയപ്പർ തുടങ്ങിയവ വിതരണംചെയ്തു. ഫറോക്ക് നഗരസഭാധ്യക്ഷൻ  എൻ സി അബ്ദുൾ റസാഖ് അധ്യക്ഷനായി. എസ്എസ്‌കെ ജില്ലാ കോ- ഓർഡിനേറ്റർ ഡോ.എ കെ അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി.  
ബ്ലോക്ക് കോ- ഓർഡിനേറ്റർ  മധുസൂദനൻ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം സമീഷ് ,കൗൺസിലർ കെ വി അഷ്റഫ്, ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ , എഇഒ ടി അജിത്ത് കുമാർ,  ട്രെയ്നർ കെ സതീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോ- ഓർഡിനേറ്റർ എം  മധുസൂദനൻ സ്വാഗതവും ദീപ്തി നന്ദിയും പറഞ്ഞു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top