02 July Wednesday

സിഐടിയു ജില്ലാ ഫുട്ബോൾ ടൂർണമെന്റ്‌ മോണിങ്‌ എഫ്‌സി ചെറുവറ്റ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആർട്ടിസാൻസ് യൂണിയൻ ചെറുവറ്റ ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഫ്രണ്ട്സ് കൊല്ലേരി താഴവും ലോപേ കല്ലായിയും തമ്മിലുള്ള സെമി ഫൈനൽ മത്സരത്തിൽ നിന്ന്

 

കുരുവട്ടൂർ
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആർട്ടിസാൻസ്‌ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോണിങ്‌ എഫ്‌സി ചെറുവറ്റ ജേതാക്കളായി. ലോപേ കല്ലായിയാണ്‌ റണ്ണേഴ്‌സ്‌ അപ്‌. ജേതാക്കൾക്ക് പി ടി രാജൻ മെമ്മോറിയൽ ട്രോഫിയും 25,000 രൂപയും റണ്ണേഴ്സിന് പി ബാലക്കുറുപ്പ് മെമ്മോറിയൽ ട്രോഫിയും 15,000 രൂപയുമാണ്‌ സമ്മാനം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സമ്മാനങ്ങൾ നൽകി.
കുരുവട്ടൂർ ചെറുവറ്റ ടർഫിൽ പകലും രാത്രിയുമായി നടന്ന ടൂർണമെന്റ്‌ കോർപറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്തു.  സ്വാഗതസംഘം ചെയർമാൻ കെ പ്രേമരാജ് അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി ബാബു, സിഐടിയു കക്കോടി ഏരിയാ സെക്രട്ടറി വി മുകുന്ദൻ, ഏരിയാ പ്രസിഡന്റ് ടി ശശിധരൻ, ആർടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം കെ രാജേന്ദ്രൻ, ടി കെ മീന, ടി കെ വേണു, പി ഗോവിന്ദൻ, എം ടി പ്രസാദ് എന്നിവർ സംസാരിച്ചു. കൺവീനർ പി അനിൽകുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top