19 April Friday

കോർപറേഷന്റെ പഴയ കെട്ടിടം ചരിത്ര മ്യൂസിയമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കോഴിക്കോട്  
കോർപറേഷന്റെ പഴയ ഓഫീസ് കെട്ടിടം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്നും മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യസമര ചരിത്രമ്യൂസിയം നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്‌ അധ്യക്ഷയായി.. 
കോർപറേഷന്റെ പഴയ ഓഫീസ് കെട്ടിടം എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് വകയിരുത്തി പ്രവൃത്തി നടത്താൻ പുരാവസ്തു വകുപ്പ് നടപടി സ്വീകരിക്കും. മ്യൂസിയം സജ്ജീകരണത്തിന്റെ വിശദ പ്രോജക്ട്‌ റിപ്പോർട്ട് തയ്യാറാക്കി കോർപറേഷൻ കേന്ദ്ര സാംസ്കാരിക വകുപ്പിന്‌ സമർപ്പിക്കും. റിപ്പോർട്ട് തയ്യാറാക്കാൻ കേരള മ്യൂസിയത്തെ ചുമതലപ്പെടുത്താനും തീരുമാനമായി.
കോർപറേഷന്റെ പങ്കാളിത്തത്തോടെ മൊയ്തു മൗലവി സ്മാരക മ്യൂസിയം കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നിർവഹിക്കും. 
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ ഓർമക്കായി ചരിത്രഗവേഷണ ലൈബ്രറിയൊരുക്കും. സ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ സംരക്ഷിക്കാൻ പുരാരേഖാ വകുപ്പിനെയും മറ്റു വസ്തുക്കൾ സംരക്ഷിക്കാൻ പുരാവസ്തു വകുപ്പിനെയും ചുമതലപ്പെടുത്തും. 
മ്യൂസിയത്തിന്റെ മേൽനോട്ടത്തിനായുള്ള മാനേജിങ്‌ കമ്മിറ്റി പുതുക്കാനും തീരുമാനിച്ചു. 
മാനേജിങ്‌ കമ്മിറ്റി യോഗം 19ന് മൂന്നിന്‌ മ്യൂസിയത്തിൽ ചേരും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സമിതി ചെയർപേഴ്സൺമാരായ ഒ പി ഷിജിന, പി ദിവാകരൻ, പി സി രാജൻ, ഡോ. എസ് ജയശ്രീ, പി കെ നാസർ, സബ് കലക്ടർ വി ചെൽസാസിനി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, മുൻ എംഎൽഎ പ്രദീപ്‌ കുമാർ, കോർപറേഷൻ സെക്രട്ടറി കെ യു ബിനി, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനിയർ എം എസ് ദിലീപ്, പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ കൃഷ്ണരാജ്, പുത്തൂർമഠം ചന്ദ്രൻ, മൊയ്തു മൗലവി ട്രസ്റ്റ് പ്രതിനിധി ഇ കെ  ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top