17 April Wednesday

‘പ്രവാസവും 
വനിതകളും’ സെമിനാർ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കോഴിക്കോട്‌
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബുധൻ പകൽ രണ്ടിന്‌ കോഴിക്കോട് ടൗൺഹാളിൽ വനിതാ സംഗമവും "പ്രവാസവും വനിതകളും’ സെമിനാറും സംഘടിപ്പിക്കും. മേയർ ബീന ഫിലിപ്പ് സെമിനാർ ഉദ്ഘാടനംചെയ്യും. ലോകകേരള സഭാംഗം നന്ദിനി മോഹൻ വിഷയം അവതരിപ്പിക്കും.  പ്രവാസി കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാവും.   23, 24 തീയതികളിൽ തൃശൂരിലാണ്‌ സംസ്ഥാന സമ്മേളനം. പ്രവാസി സംഘം പ്രസിഡന്റ് കെ സജീവ് കുമാർ, സെക്രട്ടറി സി വി ഇഖ്ബാൽ, ഭാരവാഹികളായ എം സുരേന്ദ്രൻ, സലിം മണാട്ട്, ഷാഫിജ പുലാക്കൽ, സൈനബ സലിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top