25 April Thursday

ദയാപുരം പ്രളയ–-കൊറോണ പദ്ധതി 10ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കോഴിക്കോട്
ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രളയ–--കൊറോണ പുനരധിവാസ സാമൂഹിക പുനർനിർമിതി പദ്ധതിയുടെ സമാപനം ബുധനാഴ്‌ച നടക്കും. പകൽ പത്തരയ്‌ക്ക്‌ ദയാപുരം മരക്കാർ ഹാളിൽ ചേരുന്ന ചടങ്ങിൽ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ മുഖ്യാതിഥിയാവും. പി ടി എ റഹീം എംഎൽഎ പങ്കെടുക്കും.  
പ്രളയത്തിൽ വീട്‌ നഷ്ടപ്പെട്ട 35 കുടുംബങ്ങൾക്ക്‌ വീടുകൾ,17 വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ, ആവശ്യമരുന്നുനൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ നാല് വർഷമായി കേന്ദ്രം നടത്തുന്നുണ്ട്. ദയാപുരം റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികൾ നിർമിച്ചുനൽകിയ വിടിന്റെ താക്കോൽദാനവും നടക്കും. വാർത്താസമ്മേളനത്തിൽ കൺവീനർ പി കെ അഹമ്മദ്‌, നവീൻ എസ് അനിൽ, സീത ലക്ഷ്മി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top