26 April Friday

സഹകരണമേഖലയുടെ പുരോഗതിക്ക്‌ സമഗ്ര നിയമ ഭേദഗതി: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്‌ മേഖലാ ഓഫീസ്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്‌ മേഖലാ ഓഫീസ്‌ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. സഹകരണ മേഖലയുടെ പുരോഗതിക്കായി സമഗ്ര നിയമഭേദഗതിക്ക്‌ രൂപംകൊടുക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ബിൽ അവതരിപ്പിച്ചു. ജില്ലകളെ പ്രതിനിധീകരിച്ചുള്ള ചർച്ചകൾ പൂർത്തിയായി. മഹാരാഷ്‌ട്രാ സർക്കാരുമായുള്ള ചർച്ചയും തിരുവനന്തപുരത്ത്‌ ശിൽപ്പശാലയുംകൂടി കഴിയാനുണ്ട്‌. അത്‌ പൂർത്തിയാകുന്നതോടെ അടുത്ത സമ്മേളനത്തിൽ നിയമസഭയിൽ ബിൽ വരുമെന്നും മന്ത്രി പറഞ്ഞു. ഫയൽ തീർപ്പാക്കൽ അദാലത്ത്‌, ധനസഹായ വിതരണം എന്നിവയുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.
 മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അധ്യക്ഷനായി. റിസ്ക്‌ ഫണ്ട്‌ പദ്ധതിയിൽ 1007 പേർക്കായി 9.59 കോടി രൂപയാണ്‌ വിതരണംചെയ്‌തത്‌. കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകൾക്കായാണ്‌ മേഖലാ ഓഫീസ്‌ സ്ഥാപിച്ചത്‌. ലിങ്ക്‌റോഡിൽ കോർപറേഷൻ വികാസ് ബിൽഡിങ്ങിലെ മൂന്നാം നിലയിലാണ് ഓഫീസ്.
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, കൺസ്യുമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌, ജോയിന്റ്‌ രജിസ്‌ട്രാർ ഐ പി  ബിന്ദു എന്നിവർ സംസാരിച്ചു. ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രൻ സ്വാഗതവും അസി. രജിസ്ട്രാർ ജെ മുജീബ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top