29 March Friday

നല്ലളം കുടുംബാരോഗ്യകേന്ദ്രം നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
നല്ലളം
കൊളത്തറ റഹ്മാൻ ബസാറിന്‌ സമീപം കല്ലുവെട്ടുകുഴിയിൽ പുതുതായി നിർമിച്ച ചെറുവണ്ണൂർ നല്ലളം കുടുംബാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോർജ് നാടിന്‌ സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഡിഎംഒ രാജാറാം കിഴക്കേതിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
മേയർ ബീന ഫിലിപ്പ്, എം കെ രാഘവൻ എംപി, വി കെ സി മമ്മദ്‌ കോയ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ പി സി രാജൻ, കെ കൃഷ്ണകുമാരി, കൗൺസിലർമാരായ പ്രേമലത തെക്കുവീട്ടിൽ, ടി മൈമൂനത്ത്, റഫീന അൻവർ, അജീബ ബീവി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി എൻ അനൂപ്, ഡോ. സി കെ ഷാജി, ഡോ. ഹൈഫ മൊയ്തീൻ എന്നിവർ സംസാരിച്ചു. കെട്ടിടം രൂപകൽപ്പനചെയ്‌ത എൻജിനിയർ ഇ ആദം മാലിക്ക്, കരാറുകാരൻ ബഷീർ കുണ്ടായിത്തോട് എന്നിവർക്ക് മന്ത്രിമാർ ഉപഹാരംനൽകി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ സ്വാഗതവും ഡോ. പി ആരതി നന്ദിയും പറഞ്ഞു. കുടുംബശ്രീ, -ആരോഗ്യപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top