20 April Saturday

അഴകണിയാൻ ലോകനാർ കാവും 
നല്ലൂർ ശിവക്ഷേത്രവും

സ്വന്തം ലേഖകൻUpdated: Thursday Feb 9, 2023

ലോകനാർകാവ്

 

കോഴിക്കോട് 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പിൽഗ്രിം ടൂറിസം വികസന പദ്ധതിയിൽ അണിഞ്ഞൊരുങ്ങാൻ ജില്ലയിലെ രണ്ട്‌ ക്ഷേത്രങ്ങൾ. വടകര ലോകനാർകാവിനും ഫറോക്ക്‌ നല്ലൂർ ശിവക്ഷേത്രത്തിനുമാണ്‌ പദ്ധതിയിൽ തുക അനുവദിച്ച്‌ ഉത്തരവായത്‌. ലോകനാർകാവിന്‌ നാലര കോടിയുടെയും നല്ലൂർ ക്ഷേത്രത്തിന്‌ 99,98,756 രൂപയുടെയും ഭരണാനുമതി ലഭിച്ചു. 

അറനൂറിലേറെ വർഷത്തിന്റെ പൈതൃകമുണ്ട് ലോകനാർകാവിന്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ്‌ ക്ഷേത്രത്തിന്റെ ടൂറിസം സാധ്യതകൾക്ക് ചിറക് മുളച്ചത്. ലോകനാർകാവിൽ സിവിൽ പ്രവൃത്തി, കിണർ നിർമാണം, ഫാബ്രിക്കേഷൻ, ഇന്റീരിയർ, എക്‌സ്‌റ്റീരിയർ, ഇലക്ട്രിക്കൽ, ഫർണിച്ചർ, പൊതുജനാരോഗ്യം തുടങ്ങിയവയാണ് നിലവിലെ പദ്ധതിയിൽ നടപ്പാക്കുക.  

ചരിത്ര പ്രാധാന്യമുള്ള ഫറോക്കിലെ നല്ലൂർ ശിവക്ഷേത്രം പദ്ധതിയിൽ ആകർഷകമാക്കും. ക്ഷേത്ര സമുച്ചയവും പരിസരവും  മനോഹരമാക്കും. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള കുളത്തിന്റെ ചുറ്റുവശം ആകർഷകമാക്കും.  ലാൻഡ്‌സ്‌കേപ്പ്, ഗേറ്റ്‌വേ, ഫാബ്രിക്കേഷൻ, അലങ്കാര വിളക്ക്‌, ഇലക്ട്രിക്കൽ  തുടങ്ങിയ പ്രവൃത്തികൾക്കാണ്‌ അനുമതിയായത്‌. കോട്ടക്കൽ കിഴക്കെ കോവിലകം ട്രസ്റ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്‌.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്‌ രണ്ട്‌ പദ്ധതികളുടെയും നടത്തിപ്പ്‌ ചുമതല.  ഭരണാനുമതി ലഭിച്ചതോടെ പ്രവൃത്തികൾക്ക്‌ ഉടൻ തുടക്കമാകും.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top