26 April Friday

നഗരത്തിൽ കവർച്ചാസംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
കോഴിക്കോട്‌
പാവമണി റോഡിലെ ബീവറേജ് ഷോപ്പിനുസമീപത്ത്‌ സുഹൃത്തുക്കളെ   കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി മണൽവയൽ കാളിപറമ്പിൽ വിശ്വരാജ് (40), കൽപ്പറ്റ ഗ്രീൻ വർഗീസ് കോളനിയിൽ ബാബു (33), കോഴിക്കോട് കുരുവട്ടൂർ ഉണി പറമ്പത്ത് താഴം ചൈത്രം വീട്ടിൽ ലജ്പത് (48) എന്നിവരെയാണ് കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
പൈലിങ്‌ ജോലിക്കായി കോഴിക്കോട്ടെത്തിയ തമിഴ്നാട് സ്വദേശികളെയാണ്‌ തിങ്കൾ പകൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മർദിച്ച്‌ നാലായിരം രൂപയും മൊബൈൽ ഫോണും കവർന്നത്‌. കസബ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു. നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്‌ പ്രതികൾ.
വിശ്വരാജിനെ കെഎസ്‌ആർടിസി പരിസരത്തുനിന്നും മറ്റു രണ്ടുപേരെ എസ്‌കെ ടെമ്പിൾ റോഡ്‌ പരിസരത്തുനിന്നുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. നാലാമനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
എസ്‌ഐമാരായ എസ്‌ അഭിഷേക്‌, ടി എസ്‌ ശ്രീജിത്ത്‌, സിപിഒമാരായ വി കെ പ്രണീഷ്‌, ഇ ശ്രീജേഷ്‌, പി മനോജ്‌, പി പവിത്രൻ, എം സക്കറിയ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top