19 April Friday

കോവിഡിനെ തുരത്താൻ ആയുർവേദ മരുന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
കോഴിക്കോട്‌ 
ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ആട്രിമെഡ് ഫാർമസ്യൂട്ടിക്കൽസിന്റെ ആയുർവേദ ഔഷധം  ‘വൈവസ്’  കോവിഡിനെ പ്രതിരോധിക്കാൻ ഉതകുന്നതാണെന്ന് ശാസ്ത്രീയ നിരീക്ഷണത്തിൽ കണ്ടെത്തിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
കോവിഡ് രോഗികൾക്ക് രോഗശമനത്തിനും ഇത്‌ ഉപകരിക്കും. ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന മുത്തിൾ, അമുക്കുരം, കിരിയാത്ത എന്നിവ ചേർത്താണ്‌ മരുന്ന്‌ നിർമിക്കുന്നത്‌. 
കോഴിക്കോട് ആര്യവൈദ്യ വിലാസിനി വൈദ്യശാലയാണ് വൈവസിന്റെ നിർമാതാക്കൾ. ആട്രിമെഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ നേതൃത്വത്തിലായിരുന്നു ഗവേഷണം.  ഫരീദാബാദിലെ റീജ്യണൽ സെന്റർ ഫോർ ബയോടെക്‌നോളജിയിൽ സാർസ് കോവിഡ് -2 വൈറസിൽ നടത്തിയ ഇൻ വിട്രോ സൈറ്റോ ടോക്‌സിസിറ്റി ടെസ്റ്റിൽ വൈവസിന് 99.9 ശതമാനം കോവിഡ് വൈറസിനെ നശിപ്പിക്കാനാവുമെന്ന് കണ്ടെത്തിയതായി ആട്രിമെഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ എംഡി ഡോ. ഋഷികേശ്‌ ഡാംലെയും ആര്യവൈദ്യ വിലാസിനി വൈദ്യശാല ഉടമ ഡോ. മനോജ്‌ കാളൂരും    പറഞ്ഞു. ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിൽ നടത്തിയ പരീക്ഷണത്തിൽ കോവിഡ് ഡെൽറ്റ വേരിയന്റ് വൈറസിനെ 96 ശതമാനം നശിപ്പിക്കാനുള്ള കഴിവും ഈ ഔഷധത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top