25 April Thursday

കോഴിക്കോട് സിവിൽ സ്റ്റേഷൻ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

എൻജിഒ യൂണിയൻ നേതൃത്വത്തിൽ ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിലെ തിരുവാതിരക്കളി മത്സരത്തിൽ നിന്ന്

കോഴിക്കോട്‌
എൻജിഒ യൂണിയൻ ജില്ലാ കലോത്സവത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. പത്ത് ഏരിയകളെ പ്രതിനിധീകരിച്ച് ആറുവേദികളിലായി 19 ഇനങ്ങളിൽ 437 ജീവനക്കാർ  മത്സരിച്ചു.
ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ അധ്യക്ഷനായി.  യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി പി സന്തോഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും എൻജിഒ ആർട്സ് ജില്ലാ കൺവീനർ എസ് സതീഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top