19 April Friday
പ്രൊഫഷണൽ മികവോടെ

എൺപതിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022
കോഴിക്കോട്‌
കൂടുതൽ പ്രൊഫഷണൽ മികവോടെ വർത്തമാനകാലത്ത്‌  ബദൽ മാധ്യമപ്രവർത്തനം ഏറ്റെടുക്കാനുള്ള വിളംബരമായി ദേശാഭിമാനി 80ാം വാർഷിക സംഘാടകസമിതി രൂപീകരണ സമ്മേളനം.  ടാഗോർ ഹാളിൽ  വിവിധ കർമമേഖലകളിലുള്ളവരുടെ സംഗമമായി മാറിയ ചടങ്ങിലായിരുന്നു സംഘാടക സമിതി രൂപീകരണം. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും നേതാക്കൾ, ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക പ്രവർത്തകർ, ദേശാഭിമാനിയുടെ ആദ്യകാല പ്രവർത്തകർ, ഏജന്റുമാർ,  കുടുംബാംഗങ്ങൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ  എന്നിവർക്കൊപ്പം വായനക്കാരും കോഴിക്കോട്‌ പൗരാവലിയും ചരിത്രമുഹൂർത്തത്തിൽ പങ്കാളികളായി. കോഴിക്കോടൻ പാട്ടുപുരകളുടെയും ജനകീയ സംഗീതത്തിന്റെയും ഓർമകളുണർത്തിയ സംഗീതസ്‌മൃതികളോടെയായിരുന്നു അരങ്ങുണർന്നത്‌. 
 കോഴിക്കോട്‌ സ്വപ്‌നനഗരിയിൽ സെപ്‌തംബർ ആറിന്‌  ചേരുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൺപതാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ച ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ പറഞ്ഞു. കഥാകാരൻ എം ടി മുഖ്യാതിഥിയാവുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മുഴുവൻ ജില്ലകളിലും വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കും. ജനങ്ങൾ ആഗ്രഹിക്കും വിധമുള്ള പത്രമായി മാറി, പ്രചാരം പത്തുലക്ഷമാക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുമെന്ന്‌ സ്വാഗതഭാഷകനായ ജനറൽ മാനേജർ കെ ജെ തോമസ്‌ പറഞ്ഞു.  
500 അംഗങ്ങളുള്ള സംഘാടക സമിതിയും 14 സബ്‌കമ്മിറ്റികളും രൂപീകരിച്ചു. 
 മുഖ്യരക്ഷാധികാരി: എം ടി വാസുദേവൻ നായർ. രക്ഷാധികാരികൾ: എളമരം കരീം എംപി, ടി പി രാമകൃഷ്‌ണൻ എംഎൽഎ, പി എ  മുഹമ്മദ്‌ റിയാസ്‌, പി സതീദേവി, മേയർ ഡോ.  ബീന ഫിലിപ്പ്‌.  ചെയർമാൻ: പി മോഹനൻ. വൈസ്‌ ചെയർമാന്മാർ: പി വത്സല, എ പ്രദീപ്‌ കുമാർ, കെ കെ ലതിക, സി പി അബൂബക്കർ, കെ പി രാമനുണ്ണി, പി ഗഗാറിൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ കെ പത്മനാഭൻ, ജയകൃഷ്‌ണൻ നരിക്കുട്ടി, പി കെ മുകുന്ദൻ, കെ കെ ദിനേശൻ, ടി പി ദാസൻ, വി വസീഫ്‌, പി വിശ്വൻ, അനുരാഗ്‌, ചെലവൂർ വേണു. 
 ജനറൽ കൺവീനർ: ഒ പി സുരേഷ്‌. കൺവീനർമാർ: കെ ഇ എൻ, പി കെ പാറക്കടവ്‌, എം മെഹബൂബ്‌, ജോർജ്‌ എം തോമസ്‌, കെ കെ മുഹമ്മദ്‌, മുസാഫർ അഹമ്മദ്‌, ഡോ. കെ പി മോഹനൻ, എം ഗിരീഷ്‌, കെ ടി കുഞ്ഞിക്കണ്ണൻ, ഇ പ്രേംകുമാർ, വി കെ സി മമ്മദ്‌കോയ, ഡോ. യു ഹേമന്ത്‌കുമാർ, രാജേഷ്‌, രാജീവൻ, രാജേഷ്‌ ബാബു. 14 സബ്‌കമ്മിറ്റികളും രൂപീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top