09 May Thursday
ജില്ലയിൽ 138 ഇടങ്ങളിൽ

കൺസ്യൂമർഫെഡ് ഓണച്ചന്ത 27മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കോഴിക്കോട്‌
വിലക്കയറ്റം തടയാനും വിപണിവില നിയന്ത്രിക്കാനുമായി കൺസ്യൂമർഫെഡ് ജില്ലയിൽ 138 സഹകരണ ഓണച്ചന്തകൾ ആരംഭിക്കും.  27മുതൽ സെപ്തംബർ ഏഴുവരെ സഹകരണ സംഘങ്ങളും ത്രിവേണി സൂപ്പർമാർക്കറ്റുകളുമാണ്‌   ചന്തകൾ ആരംഭിക്കുന്നത്‌. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. 
കുടുംബത്തിനുവേണ്ട മുഴുവൻ സാധനങ്ങളും ലഭ്യമാകുന്നതരത്തിൽ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കേന്ദ്രമായും ഓണച്ചന്തകൾ പ്രവർത്തിക്കും.
പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി സഹകാരികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കോഴിക്കോട് അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്തു. സഹകരണസംഘം ജോ. രജിസ്ട്രാർ സുധ അധ്യക്ഷയായി. കൺസ്യൂമർഫെഡ് റീജ്യണൽ മാനേജർ പി കെ അനിൽകുമാർ സ്വാഗതവും സഹകരണസംഘം അസി. രജിസ്ട്രാർ ഷീജ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top