20 April Saturday
നാളെകൂടി അപേക്ഷിക്കാം

പ്ലസ്‌ വൺ അപേക്ഷകർ 43,154

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
സ്വന്തം ലേഖകൻ
കോഴിക്കോട്‌ 
പ്ലസ്‌ വൺ അപേക്ഷാ സമർപ്പണം പൂർത്തിയാകാൻ രണ്ടുനാൾ ശേഷിക്കെ ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത്‌ 43,154 വിദ്യാർഥികൾ. 45, 338 പേർ ഏകജാലക സംവിധാനത്തിൽ ലോഗിൻ ചെയ്‌തു. ജില്ലയിൽ ഇത്തവണ 43,040 പേരാണ്‌ എസ്‌എസ്എൽസി പരീക്ഷയിൽ ഉപരിപഠനയോഗ്യത നേടിയത്‌. ഇതിൽ 89.1 ശതമാനം പേർ അപേക്ഷിച്ചതായി ബുധൻ വൈകിട്ട്‌ വരെയുള്ള കണക്ക്‌ സൂചിപ്പിക്കുന്നു.
33,882 സീറ്റാണ്‌ ഹയർസെക്കൻഡറിയിൽ നിലവിലുള്ളത്‌. ഉപരിപഠനത്തിന്‌ പോളിടെക്‌നിക്‌, ഐടിഐ തുടങ്ങിയവയിലെ സീറ്റുകളുമുണ്ട്‌. ഈ വർഷം കോഴിക്കോട്‌ ഉൾപ്പെടെ ഏതാനും ജില്ലകളിൽ 20 ശതമാനം  സീറ്റ്‌ വർധിപ്പിച്ച്‌ സർക്കാർ ഉത്തരവായിട്ടുണ്ട്‌. ഇതിനുപുറമേ 10 ശതമാനം സീറ്റുകൾ അടിസ്ഥാന സൗകര്യമുള്ള സ്‌കൂളുകളിൽ അപേക്ഷപ്രകാരം അനുവദിക്കുമെന്ന്‌ സർക്കാർ അറിയിച്ചിട്ടുണ്ട്‌. വ്യാഴാഴ്‌ചയാണ്‌ ഇതിന്‌ അപേക്ഷിക്കാനുള്ള സമയപരിധി. 
എസ്‌എസ്‌എൽസി പാസായവർക്കൊപ്പം സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ബോർഡ്‌ പരീക്ഷകൾ ജയിച്ചവരും അപേക്ഷകരായി ഉണ്ടാകും. സർക്കാർ പ്രഖ്യാപിച്ച സീറ്റ്‌ വർധന പ്രാബല്യത്തിലാകുന്നതോടെ  എല്ലാവർക്കും സീറ്റ്‌ ലഭിക്കുന്ന സാഹചര്യം ഒരുങ്ങും. മുൻ വർഷങ്ങളിൽ സയൻസ്‌ കോമ്പിനേഷനുകളിൽ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളിൽ സീറ്റ്‌ ഒഴിഞ്ഞുകിടന്നിരുന്നു. കഴിഞ്ഞ വർഷം 5048 വിദ്യാർഥികളാണ്‌ ഓപ്പൺ സ്‌കൂൾവഴി പ്ലസ്‌വണിന്‌ രജിസ്റ്റർചെയ്‌തത്‌. ഇത്തവണ ഇത്‌ ഗണ്യമായ കുറയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top