19 April Friday

പേരാമ്പ്രയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൈയേറ്റം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

മയക്കുമരുന്ന്‌ മാഫിയക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പേരാമ്പ്രയിൽ കോൺഗ്രസുകാർ കൈയേറ്റം ചെയ്യുന്നു

 പേരാമ്പ്ര  

പേരാമ്പ്രയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൈയേറ്റംചെയ്തു. മേപ്പാടിയിൽ എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ്‌ അപർണ ഗൗരിയെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തിലാണ്  ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്‌. 
അതേസമയം  അപർണയെ ആക്രമിച്ച ലഹരി മാഫിയാ സംഘത്തിൽ പെട്ട വാല്യക്കോട് സ്വദേശി അഭിനവിന് മർദനമേറ്റതിൽ പ്രതിഷേധിച്ച് കോൺഗ്രസുകാരും പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഇതിൽപ്പെട്ടവരാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൈയേറ്റം ചെയ്‌തത്‌. പൊലീസ് ഇടപെട്ട് കോൺഗ്രസുകാരെ തടഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പേരാമ്പ്രയിൽ പ്രകടനം നടത്തി. 
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ എം എം ജിജേഷ്, വി കെ അമർഷാഹി, പി സി സജിദാസ്, ആർ ബി നിൽരാജ്, കെ പി അഖിലേഷ് എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top