19 April Friday

മങ്ങാത്ത ഓർമകൾക്ക്‌, 
സുഭിക്ഷയുടെ തുന്നലുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സുഭിക്ഷയുടെ എംബ്രോയ്ഡറി ശേഖരത്തിൽനിന്ന് (യഥാർഥ ചിത്രം ഇടതുഭാഗത്ത് )

കോഴിക്കോട്‌
നിറംമങ്ങാതെ പ്രിയപ്പെട്ടവരുടെ രൂപം എക്കാലത്തും  അരികിലുണ്ടാവാൻ സുഭിക്ഷയുടെ നൂലിഴകൾമതി. സിനിമ, പരസ്യമേഖലയിൽ ജോലിചെയ്യുകയായിരുന്നു  പറമ്പിൽകടവിലെ സുഭിക്ഷ,  കോവിഡ്‌ കാലത്താണ്‌    എംബ്രോയ്‌ഡറി, പോർട്രെയിറ്റ് കലാകാരി എന്നനിലയിലേക്ക്‌ മാറുന്നത്‌. 
തുടക്കത്തിൽ കാറ്‌, വീട്‌, ഓഫീസ്‌ എന്നിവിടങ്ങളിലേക്കുള്ള  ഡ്രീം കാച്ചർ  ആയിരുന്നു ഉണ്ടാക്കിയത്‌. കോവിഡിനെ തുടർന്നുള്ള അടച്ചിടൽകാലത്ത്‌  വിരസത മാറ്റാനാണ്‌  കടലാസ്‌ ശിൽപ്പം ഉണ്ടാക്കിത്തുടങ്ങിയത്‌.  അടച്ചിടൽ കാലം നീണ്ടതോടെ  സിനിമ, പരസ്യം, ഡിസൈനിങ് വർക്കുകൾ തീരെ ഇല്ലാതായി. വരുമാനം നേടുക എന്നത്‌ പ്രധാനമായതോടെയാണ് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന  ജോലിക്കുവേണ്ടി  അന്വേഷണം തുടങ്ങുന്നത്‌.  അങ്ങനെ ഒരു ദിവസം ഹാൻഡ് എംബ്രോയ്ഡറി പോർട്രെയിറ്റ്‌  ശ്രദ്ധയിൽ പെട്ടു.  വരയ്ക്കാനുള്ള കഴിവും തുന്നലിലെ ചെറിയ മുൻ പരിചയവുമായിരുന്നു മുതൽക്കൂട്ട്‌.  സുഹൃത്തിന്റെ കുഞ്ഞിന്റെ ഫോട്ടോയുടെ പെർഫെക്‌ഷൻ നവമാധ്യമങ്ങളിലെ സുഹൃത്തുക്കളിൽ ചർച്ചയായി.  ഇതിന്‌ ലഭിച്ച പ്രതികരണം  ആത്മവിശ്വാസം വർധിപ്പിച്ചു.   
എൺപതോളം ആളുകളുടെ മുഖം ഇതിനിടെ സുഭിക്ഷ തുന്നി. അന്ന ബെൻ, വിനയ് ഫോർട്ട്, പാർവതി തിരുവോത്ത്, സിദ്ദിഖ് എന്നീ സെലിബ്രിറ്റികളെയും തുണികളിൽ തുന്നി.   സുഭിക്ഷയുടെ സ്നേഹത്തിന്റെ തുന്നലുകൾ  എന്ന പേരിൽ ഫേസ്ബുക്ക്‌ പേജും ഇൻസ്റ്റഗ്രാമും തുടങ്ങിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top