20 April Saturday

നികുതി കൃത്യമായി ഈടാക്കാൻ ഉദ്യോഗസ്ഥർ ഇടപെടണം: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അവലോകന യോഗം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

 കോഴിക്കോട് 

സാധാരണക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നികുതി കൃത്യമായി ഈടാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പല ഉൽപ്പന്നങ്ങൾക്കും ജിഎസ്‌ടി കുറഞ്ഞിട്ടുണ്ടെങ്കിലും വില  കുറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക പരിശോധന ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജിഎസ്ടി വകുപ്പിലെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ ഉദ്യോഗസ്ഥരുടെ അവലോകനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
 പല വ്യവസായങ്ങളിൽനിന്നും സർക്കാരിലേക്ക്‌ നികുതി കൃത്യമായി ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ സമൂഹം ഇടപെടണം. പരിശോധനകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.   
പുതിയറ എസ്‌ കെ പൊറ്റെക്കാട്ട്‌ ഹാളിൽ നടന്ന അവലോകന യോഗത്തിൽ  ജിഎസ്ടി കമീഷണർ ഡോ. രത്തൻ ഖേൽക്കർ അധ്യക്ഷനായി. സ്പെഷ്യൽ കമീഷണർ മുഹമ്മദ് വൈ സഫീറുള്ള, അഡീഷണൽ കമീഷണർ ജെ ജെപ്സൻ, വിവിധ ജില്ലകളിൽ ജോയിന്റ്‌ കമീഷണർമാരായ ഒ ബി ഷൈനി, സി പി സിനി, പി സി ജയരാജൻ, ഫിറോസ്‌ കാട്ടിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top