19 April Friday

മില്‍മ ഗ്രൂപ്പ് ഇന്‍ഷുറന്‍സ്‌ പദ്ധതിക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരകര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രൊപ്പോസല്‍ എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി വി ശശീന്ദ്രന്‍ മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് കൈമാറുന്നു. മില്‍മ സീനിയര്‍ മാനേജര്‍ കെ സി ജെയിംസ് സമീപം

 കോഴിക്കോട്‌

മിൽമ മലബാർ മേഖലാ യൂണിയൻ ക്ഷീരകർഷകർക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. സാമൂഹ്യസുരക്ഷ ലക്ഷ്യംവച്ചുള്ള പദ്ധതി എൽഐസിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. മിൽമ കോഴിക്കോട് ഡെയറി ഹാളിൽ നടന്ന ചടങ്ങിൽ പദ്ധതി നിർദേശം എൽഐസി സീനിയർ ഡിവിഷണൽ മാനേജർ പി വി ശശീന്ദ്രൻ മിൽമ ചെയർമാൻ കെ എസ് മണിക്ക് കൈമാറി. 
പദ്ധതിയിൽ അംഗങ്ങളാകുന്നവർ മരിച്ചാൽ ആശ്രിതർക്ക് ഒറ്റത്തവണ സഹായം ലഭിക്കുന്നതാണ് പദ്ധതി. മലബാർ മേഖലയിലെ ഇരുപത്തി ഏഴായിരത്തോളം ക്ഷീര കർഷകർ നിലവിൽ പദ്ധതിയിൽ അംഗങ്ങളായി. ആനന്ദ് മാതൃകയിൽ സംഘങ്ങളിൽ പാൽ നൽകുന്ന 18 മുതൽ 59 വയസ്സുവരെയുള്ള ക്ഷീരകർഷകരെയാണ് ഉൾപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top