29 March Friday

ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും-

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

പുതിയറ സബ് ട്രഷറി ഉദ്‌ഘാടനം ചെയ്ത് മന്ത്രി കെ എൻ ബാലഗോപാൽ 
സന്ദർശിക്കുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ സമീപം

കോഴിക്കോട്‌
സംസ്ഥാനത്തെ ട്രഷറി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധന  മന്ത്രി കെ എൻ ബാലഗോപാൽ. പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ പരാതിരഹിതമാക്കും.  കഴിഞ്ഞ അഞ്ച് വർഷത്തോളമായി ട്രഷറികൾക്കായി 120 കോടിയോളം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്   നടക്കുന്നത്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വലിയൊരു കുതിച്ചുചാട്ടം ട്രഷറി മേഖലയിൽ ഉണ്ടാവും. കേരളത്തിലെ ട്രഷറി സംവിധാനം ഇന്ത്യയിലാകെ മാതൃകയാണ്. ട്രഷറികളിലെ ഐ ടി എനേബിൾഡ് സർവീസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സർക്കാർ തയ്യാറല്ല. ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിശോധനകൾ  ഉണ്ടാകും–- മന്ത്രി പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. താലൂക്ക് ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്ന 100 ചതുരശ്രമീറ്ററോളം വരുന്ന ഹാൾ 19.4 ലക്ഷം രൂപ ചെലവഴിച്ചാണ്  നവീകരിച്ചത്.  മേയർ ഡോ. ബീന ഫിലിപ്പ്, ട്രഷറി ഡയറക്ടർ എ എം ജാഫർ, ഡെപ്യൂട്ടി ഡയറക്ടർ ടി സി സുരേഷ്, കൗൺസിലർ പി കെ നാസർ, ജില്ലാ ട്രഷറി ഓഫീസർ എ സലീൽ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top