29 March Friday

വഖഫ്‌: പ്രൊമോഷന്‌ പിഎസ്‌സി 
ഉറപ്പാക്കിയതും ലീഗ്‌

പ്രത്യേക ലേഖകൻUpdated: Tuesday Dec 7, 2021
കോഴിക്കോട്‌ 
വഖഫ്‌ ബോർഡിലെ പ്രൊമോഷന്‌ പിഎസ്‌സി അംഗീകാരംവേണമെന്ന്‌ ഭേദഗതി കൊണ്ടുവന്നത്‌ മുസ്ലിംലീഗ്‌ ഭരണത്തിൽ. നിയമനങ്ങൾക്ക്‌ വഖഫ്‌ ബോർഡ്‌ സർക്കാർ അംഗീകാരം മൂൻകൂർ നേടണമെന്നും ഭേദഗതിയിലൂടെ ഉറപ്പാക്കി. 2011ൽ പി കെ കുഞ്ഞാലിക്കുട്ടി വഖഫ്‌ മന്ത്രിയായിരിക്കവേയാണ്‌ വ ഖഫ്‌ നിയമനത്തിൽ പിഎസ്‌സി ഇടപെടൽ ഉറപ്പാക്കിയത്‌. വഖഫ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിന്റെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ സമുദായസംഘടനകളെ ഇളക്കിവിട്ട്‌ ലീഗ്‌ നടത്തുന്ന സമരത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ്‌ 2011ലെ ഈ ഭേദഗതികൾ. 
നിയമിതരാകുന്ന ഉദ്യോഗസ്ഥർ പ്രൊമോഷന്‌ പിഎസ്‌സിയുടെ അക്കൗണ്ട്‌ ടെസ്‌റ്റടക്കമുള്ള നിശ്ചിത പരീക്ഷകൾ പാസാകണമെന്നാണ്‌ വരുത്തിയ ഭേദഗതി. പിഎസ്‌സിയുടെ ഈ പരീക്ഷകൾ വിജയിക്കാത്ത ഉദ്യോഗസ്ഥർ പ്രൊമോഷന്‌ അർഹരല്ലെന്നും ഇതിലുണ്ട്‌. നിയമനത്തിൽ പിഎസ്‌സി ഇടപെടൽ ഉറപ്പാക്കിയ ഈ ഭേദഗതി മറച്ചുവച്ചാണ്‌ ലീഗിപ്പോൾ സർക്കാർവിരുദ്ധ സമരത്തിന്‌ രംഗത്തിറങ്ങിയത്‌. വഖഫിൽ വിശ്വാസ ആചാരങ്ങളെ അംഗീകരിക്കാത്തവർക്കടക്കം നിയമനം നൽകാമെന്ന്‌ ലീഗ്‌ ഭരണത്തിൽ ഭേദഗതി വരുത്തിയതും നേരത്തെ വെളിപ്പെട്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top