07 July Monday

എസ്‌എഫ്‌ഐ രാഷ്ട്രീയ 
ജാഗ്രതാ ജാഥ തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022

എസ്എഫ്ഐ രാഷ്ട്രീയ ജാഗ്രതാ ജാഥയെ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് സ്വീകരിക്കുന്നു

കോഴിക്കോട്‌ 
‘മയക്കുമരുന്നിനെതിരെ, പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ, അരാഷ്ട്രീയതയ്ക്കും വർഗീയതക്കുമെതിരെ’ എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രതാ സന്ദേശവുമായി എസ്എഫ്ഐ സംഘടിപ്പിക്കുന്ന ജില്ലാ ജാഥക്ക്‌ ഉജ്വല തുടക്കം. വ്യാഴാഴ്‌ച രാവിലെ ഫാറൂഖ്‌ കോളേജിൽ നിന്നാരംഭിച്ച ജാഥ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, ക്യാപ്‌റ്റൻ ജില്ലാ  സെക്രട്ടറി കെ വി അനുരാഗിന്‌ പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. 
ആദ്യദിവസം മീഞ്ചന്ത ഗവ. ആർട്സ് കോളേജ്,- സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, വെസ്റ്റ്ഹിൽ പോളിടെക്നിക്, കാരപ്പറമ്പ്‌ ഗവ. ഹോമിയോ കോളേജ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.  
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനു പുറമെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാഥാ മാനേജർ പി താജുദ്ദീൻ, ജാഥാ പൈലറ്റ് കെ മിഥുൻ, വൈസ് ക്യാപ്റ്റൻ അഭിഷ പ്രഭാകർ, ആദിൽ അഹമ്മദ്, ജോസഫ് സി സോജൻ, എസ്‌ നന്ദന, ഫിദൽ റോയ്സ്, ടി കെ അഖിൽ, ശ്രീരാഗ് എന്നിവർ സംസാരിച്ചു.  
ജാഥ 14 വരെ ക്യാമ്പസുകളിൽ പര്യടനം നടത്തും. 
ജാഥയോടനുബന്ധിച്ച്  ലോക്കൽ കേന്ദ്രങ്ങളിൽ രാഷ്ട്രീയ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. ക്യാമ്പസുകളിൽ അനുബന്ധ പ്രവർത്തനങ്ങളുണ്ടാവും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top