19 April Friday
സിഐടിയു സംസ്ഥാന സമ്മേളനം

ചരിത്രമാക്കാൻ തൊഴിലാളികൾ

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022
കോഴിക്കോട്‌ 
ഇരുപത്തിയേഴ്‌ വർഷങ്ങൾക്കുശേഷം കോഴിക്കോട്‌ നഗരം ആതിഥ്യമരുളുന്ന സിഐടിയു സംസ്ഥാന സമ്മേളനം മഹാസംഭവമാക്കാൻ വൻ ഒരുക്കം.   ഡിസംബർ 17, 18, 19 തീയതികളിൽ ടാഗോർഹാളിൽ ചേരുന്ന സമ്മേളനത്തിന്‌ മുന്നോടിയായി നടന്ന സ്വാഗതസംഘം യോഗത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സമ്മേളനത്തിനോടനുബന്ധിച്ച്‌ സെമിനാർ, കലാപരിപാടികൾ, പുസ്‌തകോത്സവം, സെമിനാറുകൾ, ആദ്യകാല നേതാക്കളെ ആദരിക്കൽ തുടങ്ങിയ പരിപാടികളുമൊരുക്കും.
സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു. ടി പി രാമകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. മാമ്പറ്റ ശ്രീധരൻ സ്വാഗതം പറഞ്ഞു.
 ടി പി രാമകൃഷ്‌ണൻ എംഎൽഎ(ചെയർമാൻ), പി കെ മുകുന്ദൻ(ജനറൽ കൺവീനർ), പി കെ സന്തോഷ്‌(ട്രഷറർ) എന്നിവർക്ക്‌ പുറമേ സ്വാഗതസംഘം ഭാരവാഹികളായി എ പ്രദീപ്‌കുമാർ, മാമ്പറ്റ ശ്രീധരൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, പി പി പ്രേമ, ജോർജ്‌ എം തോമസ്‌, കെ കെ ദിനേശൻ, എം മെഹബൂബ്‌, ടി വിശ്വനാഥൻ, കെ പി അനിൽകുമാർ, വി കെ സി മമ്മത്‌കോയ, വി പി സക്കറിയ മലപ്പുറം, മനോഹരൻ കണ്ണൂർ, ടി പി ദാസൻ, ബാബു പറശ്ശേരി, കെ ദാമോദരൻ, ടി വി നിർമലൻ, വി വസീഫ്‌, കെ പുഷ്‌പജ, അനുരാഗ്‌, രാജേഷ്‌, രാജീവൻ, എം പി അബ്‌ദുൾ ഗഫൂർ, ഒ രാജഗോപാൽ (വൈസ്‌ ചെയർമാൻമാർ), എം ഗിരീഷ്‌, കെ ദാസൻ, പി കെ പ്രേമനാഥ്‌, കെ കെ മമ്മു, സി നാസർ, പി നിഖിൽ, എൽ രമേശൻ, ഇ പ്രേംകുമാർ, രതീഷ്‌, പി സി സുരേഷ്‌, എൻ കെ രാമചന്ദ്രൻ, ടി ദാസൻ, കെ ജയപ്രകാശ്‌, പി പി കൃഷ്ണൻ, സി രാജീവൻ, പി ബാബു, കെ വി പ്രമോദ്‌, കെ പ്രഭീഷ്‌, സി അഖിന, കെ ഗിരിജ, ചിഞ്ചു, കെ പുഷ്‌പ, വി കെ മോഹൻദാസ്‌, പരാണ്ടി മനോജ്‌, സുധാകരൻ, പി സി ഷൈജു, ടി അതുൽ (കൺവീനർമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top