27 April Saturday

ഇർഷാദിന്റെ കൊലപാതകം: മുഴുവൻ പ്രതികളെയും അറസ്റ്റ്‌ ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
പേരാമ്പ്ര    
പന്തിരിക്കരയിൽനിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ ഇർഷാദ് കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പ്രവാസിസംഘം പേരാമ്പ്ര ഏരിയാ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. ഹോട്ടൽ എംബസി ഓഡിറ്റോറിയത്തിൽ ചേർന്ന കൺവൻഷൻ പ്രവാസി സംഘം വനിതാ ജില്ലാ സെക്രട്ടറി പി ഷാഫിജ ഉദ്ഘാടനംചെയ്തു. സി പി ശെൽവി അധ്യക്ഷയായി. പി ദേവിക മുഖ്യ പ്രഭാഷണം നടത്തി.
സൈനബ സലീം, ടി പി ഷിജിത്ത് എന്നിവർ സംസാരിച്ചു. എം എം ചന്ദ്രൻ സ്വാഗതവും ഗീത നന്ദനം നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: വി കെ അജിത (പ്രസിഡന്റ്‌), ചന്ദ്രിക അമ്പാഴപ്പാറ (വൈസ് പ്രസിഡന്റ്‌), സി പി ശെൽവി (സെക്രട്ടറി), നാഗത്ത് ശാന്ത ചന്ദ്രശേഖരൻ (ജോയിന്റ്‌ സെക്രട്ടറി), ഗീത നന്ദനം.(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top