18 April Thursday
ഇന്ന്‌ സംഘാടക സമിതിയാകും

ദേശാഭിമാനി എൺപതാം പിറന്നാളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കോഴിക്കോട്‌
 ഒരാണ്ട്‌ നീളുന്ന ആഘോഷത്തിന്‌ സെപ്‌തംബർ ആറിന്‌ കോഴിക്കോട്ട്‌ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ തുടക്കം കുറിക്കുക. കോഴിക്കോട്‌ ടാഗോർ ഹാളിൽ ഞായർ പകൽ 3.30ന് ചേരുന്ന സംഘാടകസമിതി രൂപീകരണത്തോടെ ഒരുക്കങ്ങൾ തുടങ്ങും. സിപിഐ എം മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻ പിള്ള യോഗം ഉദ്‌ഘാടനംചെയ്യും. ‘മാധ്യമങ്ങളും ജനാധിപത്യവ്യവസ്ഥയും’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
1942 സെപ്തംബർ ആറിന്‌ വാരികയായാണ് ദേശാഭിമാനി ആദ്യലക്കം കോഴിക്കോട്ടുനിന്ന്‌ പുറത്തിറങ്ങിയത്‌. 1946 ജനുവരി 18ന്‌ ദിനപത്രമായി. 1946ൽ മലബാർ കലാപത്തിന്റെ 25-–ാം വർഷത്തിൽ ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ടു. പൊതുരക്ഷാ നിയമപ്രകാരം 1948 ഏപ്രിൽ 12ന്‌ വീണ്ടും നിരോധനം. അടിയന്തരാവസ്ഥക്കാലത്തും തുടർച്ചയായ ആക്രമണമുണ്ടായി. എല്ലാ പ്രതിസന്ധികളെയും നേരിട്ട്‌ പതിതർക്കൊപ്പം തികഞ്ഞ പക്ഷപാതിത്വത്തോടെ നിലയുറപ്പിച്ചാണ്‌ ജനങ്ങളുടെ ശബ്‌ദമായ ദേശാഭിമാനിയുടെ പ്രയാണം.
അരങ്ങുണർത്താൻ സംഗീതനിശ
സംഘാടകസമിതി യോഗത്തിന്‌ മുന്നോടിയായി ഭാനുപ്രകാശും ബെൻസീറയും ദേവനന്ദയും നയിക്കുന്ന കോഴിക്കോടൻ സംഗീത സ്‌മൃതി അരങ്ങേറും. എം എസ്‌ ബാബുരാജ്‌, കെ ടി മുഹമ്മദ്‌, കോഴിക്കോട്‌ അബ്‌ദുൾ ഖാദർ, കെ രാഘവൻ മാസ്‌റ്റർ, വി ടി മുരളി തുടങ്ങിയവരുടെ ഗാനങ്ങളാണ്‌ സംഗീതസ്‌മൃതിയിലുണ്ടാവുക. സംഘാടകസമിതി രൂപീകരണശേഷവും സംഗീതസ്‌മൃതി തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top